കോഴിക്കോട്: സംസ്ഥാനത്ത് വൃക്കരോഗികൾ കൂടുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഒരു ലക്ഷം പേരിൽ പത്ത് ശതമാനം വരെ ആളുകൾ വിവിധ വൃക്കരോഗങ്ങൾക്ക് ചികിത്സ തേടുന്നതായി ഡോക്ടർമാർ പറയുന്നു. രോഗികളിൽ 60 ശതമാനവും പുരുഷൻമാരാണ് . സ്ത്രീകളിൽ പൊതുവേ രോഗ സാദ്ധ്യത കുറവാണെന്ന് വനിതാ നെഫ്രോളജി കൈരളി ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു. വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രമേഹവും രക്തസമ്മർദ്ദവും ബാധിച്ചവരിലാണ് വൃക്കരോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയാത്തതും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നു.
കാരണങ്ങൾ
വനിതാ നെഫ്രോളജി കെെരളി ചാപ്റ്റർ സംസ്ഥാന സമ്മേളനം 22 ന്
വനിതാ നെഫ്രോളജി കെെരളി ചാപ്റ്റർ സംസ്ഥാന സമ്മേളനം 22 ന് ഹോട്ടൽ ഹെെസനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിൻ കൈരളി ചാപ്റ്റർ സ്ഥാപകയും മുൻ പ്രസിഡന്റുമായിരുന്ന ഡോ.വിമല ഉദ്ഘാടനം ചെയ്യും. വർദ്ധിച്ചുവരുന്ന വൃക്കരോഗങ്ങൾക്ക് കാരണമാകുന്ന ജീവിതശെെലീ രോഗങ്ങളേക്കുറിച്ചും വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും. വാർത്താസമ്മേളനത്തിൽ വിൻ കൈരളി ചാപ്റ്റർ പ്രസിഡന്റ് ഡോ.ശ്രീലത എം, സെക്രട്ടറി ഡോ. ജയമീന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |