തിരുവനന്തപുരം : മിൽമയ്ക്കായി പ്രത്യേകം ഐസ്‌ക്രീം കാർട്ടുകൾ നിർമ്മിച്ച് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ). ഇവയുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും 25ന് നടക്കുമെന്ന് കെ.എ.എൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി അറിയിച്ചു. വൈകിട്ട് മൂന്നിന് നെയ്യാറ്റിൻകരയിലെ കെ.എ.എല്ലിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.എ.എല്ലിന്റെ മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണനോദ്‌ഘാടനവും ഇതോടൊപ്പം നടക്കും. ഐസ്‌ക്രീം കാർട്ടുകളുടെ ഫ്ളാഗ് ഓഫ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ ആസിഫ് കെ.യൂസഫ്, വ്യവസായ വകുപ്പിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്,നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ രാജ്‌മോഹനൻ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, എറണാകുളം യൂണിയൻ ചെയർമാൻ വത്സലൻ പിള്ള, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫർമേഷൻ എക്‌സിക്യൂട്ടീവ് ചെയർമാൻ കെ.അജിത്കുമാർ, അതിയന്നൂർ മുനിസിപ്പൽ കൗൺസിലർ അജിത.കെ.എസ് തുടങ്ങിയവർ പങ്കെടുക്കും. കെ.എ.എൽ മാനേജിംഗ് ഡയറക്‌ടർ വി.എസ്.രാജീവ്, അഡ്വ.രാജേഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |