കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ച നേടുമെന്ന പ്രതീക്ഷ ശക്തമായതോടെ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. കഴിഞ്ഞ വാരം വിദേശ ഫണ്ടുകൾ 8,710 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങികൂട്ടിയത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാൻ തയ്യാറാകാതിരുന്നതും ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും ഇന്ത്യൻ ഓഹരികൾക്ക് പ്രിയം വർദ്ധിപ്പിച്ചു. നിലവിൽ ആഗോള രംഗത്തെ അനിശ്ചിതത്വങ്ങൾ മറികടന്ന് മികച്ച വളർച്ച നേടാനാകുന്ന ഏക സാമ്പത്തിക മേഖല ഇന്ത്യയാണെന്നാണ് വിലയിരുത്തുന്നത്.
എന്നാൽ ജൂണിലെ മൊത്തം കണക്കെടുത്താൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് 4,192 കോടി രൂപ പിൻവലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപകർ ലാഭമെടുപ്പ് മോഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |