തിരുവനന്തപുരം: ആശ്രിത നിയമന പ്രകാരം ജോലിക്ക് ചേരാൻ ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് 45 ദിവസം മുതൽ ആറുമാസം വരെ കാലാവധി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.നിലവിൽ 30 ദിവസമായിരുന്നു കാലാവധി.
പി.എസ്.സി വഴി നിയമിക്കപ്പെടുന്നവരുടെ അപേക്ഷയിൽ ആറുമാസം വരെ ജോലിയിൽ പ്രവേശിക്കാൻ കാലാവധി നൽകുന്നുണ്ട്. ഇത് ആശ്രിത നിയമനത്തിനും ബാധകമാക്കിയാണ് ഉത്തരവ്. ഇതനുസരിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും ബോണ്ട് ഉള്ളവർക്കും ആറുമാസം വരെയും ഇന്ത്യയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് മൂന്ന് മാസം വരെയും മറ്റ് അപേക്ഷകളിൽ ഒന്നരമാസവും കാലാവധി നൽകാൻ പുതിയ ഉത്തരവിലൂടെ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |