മൂന്ന് പേരെ പൊലീസ് തിരയുന്നു
ന്യൂഡൽഹി: മുംബയിൽ ക്യാബ് വിളിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം. ഡ്രൈവർ അടക്കം മൂന്നു പേരെ പൊലീസ് തിരയുന്നു. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥനായ ഭർത്താവുമൊത്ത് സൗത്ത് മുംബയിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഒറ്റയ്‌ക്ക് ഘട്ട്കാപോറിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ഭർത്താവാണ് ആപ് മുഖേന ക്യാബ് ബുക്ക് ചെയ്‌തത്. യാത്ര തുടങ്ങി 25 മിനിട്ട് ആയപ്പോൾ വണ്ടി ദിശമാറ്റി. ഇതിനിടെ ഒരിടത്തു നിർത്തി രണ്ടുപേരെ കാറിൽ കയറ്റി. വനിതാ പൈലറ്റ് എതിർത്തെങ്കിലും ഒരാൾ പിൻസീറ്റിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതികരിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഡ്രൈവർ ഇതെല്ലാം കണ്ട് വണ്ടിയോടിച്ചു. റോഡിൽ ദൂരെ പൊലീസ് പരിശോധന കണ്ടപ്പോൾ രണ്ടുപേർ ഇറങ്ങിയോടി. വനിതാ പൈലറ്റിനെ മറ്റൊരു വഴിയിലൂടെ വീടിന് സമീപം ഇറക്കിവിട്ടു. ഭർത്താവിനോട് വിവരം പറഞ്ഞ ശേഷം ഇര പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |