സർവീസ് കാലത്ത് ഒട്ടേറെ അനുഭവങ്ങളിലൂടെയും വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. വിരമിച്ചിതിന് ശേഷം പല ഉദ്യോഗസ്ഥരും ഈ അനുഭവങ്ങൾ പൊതുസമൂഹത്തോട് വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് റിട്ട. എസ്പി സുനിൽ ജേക്കബ്. രണ്ട് വയസുള്ള മകളുമായി വേശ്യാവൃത്തിക്ക് പോയ യുവതിയെ രക്ഷപ്പെടുത്തിയ കഥയാണ് അദ്ദേഹം തന്റെ 'ഇൻവെസ്റ്റിഗേറ്റ് വിത്ത് സുനിൽ ജേക്കബ്' എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
സുനിൽ ജേക്കബിന്റെ വാക്കുകളിലേക്ക്
തൃപ്പൂണിത്തുറയിലായിരുന്നു എന്റെ പ്രബോഷനും ട്രെയിനിങ്ങുമൊക്കെ. അവിടെ ഒരു സ്‌കൂളിൽ ലൈംഗിക തൊഴിലാളികളും കുറച്ചാളുകളും വരുന്നെന്ന വിവരം ലഭിച്ചു. ഇതേത്തുടർന്ന് നാട്ടുകാർക്ക് വലിയ ശല്യമാണെന്നും അറിയിച്ചു. നൈറ്റ് പട്രോളുമായി ഞങ്ങൾ അവിടെ എത്തിയപ്പോൾ കണ്ടത്, ഒരു പെൺകുട്ടി. അവരുടെ കൂട്ടത്തിൽ ഒരു പുരുഷനുണ്ട്. ഈ സംഭവം നടക്കുമ്പോൾ ആ പെൺകുട്ടി രണ്ട് വയസുള്ള പെൺകുഞ്ഞിനെ വിടാതെ മുറുക്കെപ്പിടിച്ചിട്ടുണ്ട്. അത് കണ്ടപ്പോൾ നമുക്ക് വല്ലാത്ത സങ്കടവും ദേഷ്യവുമൊക്കെ തോന്നി. അവൾ ഈ ജോലിക്ക് പോകുന്നുണ്ടെങ്കിൽ പോയ്‌ക്കോട്ടെ, എന്നാൽ ഇവൾ എന്തിനാണ് ഈ രണ്ട് വയസുള്ള കുട്ടിയെ കൊണ്ടുവന്നതെന്ന് ഓർത്തപ്പോൾ ദേഷ്യം വന്നു.
കൂടെയുണ്ടായിരുന്ന പുരുഷനെ പിടിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് മനസിലായി അവൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന്. അവൻ പെൺകുട്ടിയുടെ അടുത്ത് വന്നിട്ട് കുറച്ചധികം നേരമായി. പെൺകുട്ടിക്ക് അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. ഞാൻ അവനെ പിടിച്ചപ്പോൾ ഓടി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിടിക്കാൻ ശ്രമിച്ചെങ്കിലും അവൻ രക്ഷപ്പെട്ടു. എനിക്ക് ആ പെൺകുട്ടിയോട് കലിയാണ് തോന്നിയത്. അവിടെയൊരു തട്ടുകടയുണ്ടായിരുന്നു. അവിടേക്ക് എത്തിച്ച് ഇരുത്തിയപ്പോൾ തന്നെ ബോധം കെട്ട് വീണു.
വെള്ളം മുഖത്ത് തളിച്ചപ്പോൾ അവൾ എഴുന്നേറ്റു. ശേഷം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ അവൾക്കതിന് പറ്റുന്നില്ല. ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, എന്റെ ഈ മകൾക്ക് ഇന്ന് രാവിലെ മുതൽ ഒന്നും കഴിക്കാൻ കോടുക്കാൻ പറ്റിയിട്ടില്ല. ഒരു ഗ്ലാസ് പാല് കൊടുക്കാനുള്ള പൈസയുണ്ടായിരുന്നെങ്കിൽ ഞാൻ ഈ പണിക്ക് ഇറങ്ങില്ല. വല്ലാത്തൊരു സങ്കടകരമായ വാക്കുകളായിരുന്നു അത്. അവൾക്ക് വേറെയാരുമില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് ഭ്രാന്തായിരുന്നു. അവർ മരിച്ചുപോയി. എന്റെ അച്ഛൻ ആരാണെന്ന് അറിയില്ല. ചെറുപ്പത്തിൽ എന്നെ അടുത്തുള്ളൊരു വീട്ടിൽ ജോലിക്കയച്ചു. അവിടെ നിന്ന് കിട്ടിയ സമ്പാദ്യമാണ് ഈ പെൺകുട്ടിയെന്ന് അവൾ പറഞ്ഞു.
ഈ പെൺകുട്ടി ഗർഭിണിയായ സമയത്ത് ഒരു സ്ത്രീ പരിപാലിച്ചിരുന്നു. അവർ ഒരു ലൈംഗിക തൊഴിലാളിയായിരുന്നു. അവർക്ക് ഈ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് അയയ്ക്കാൻ താൽപര്യമില്ലായിരുന്നു. അവർക്ക് രോഗം വന്ന് കിടപ്പലായതോടെ ജോലിക്ക് പോകാൻ സാധിക്കാതെയായി. പട്ടിണിയും ആശുപത്രി ചെലവിനും പൈസ ഇല്ലാതെ വന്നതോടെ അവരുടെ പരിചയത്തിലുള്ള ചേട്ടനാണ് അവളെ ലൈംഗികവൃത്തിയിലേക്ക് എത്തിച്ചതെന്ന് പറഞ്ഞു. ഈ ജോലിക്ക് പോകാൻ ഇഷ്ടമില്ലെന്നും കുട്ടിക്ക് ഭക്ഷണം കൊടുക്കണമെങ്കിൽ ഈ ജോലിയല്ലാതെ വേറെ വഴിയില്ലെന്നും അവൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |