ന്യൂഡൽഹി: വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഒാപ്പറേഷൻ സിന്ധു വഴിയുള്ള ഒഴിപ്പിക്കൽ തത്‌ക്കാലം നിർത്താൻ തെഹ്‌റാനിലെ ഇന്ത്യൻ എംബസി തീരുമാനം. ഇറാനിലെ മഷ്ഹദിലുള്ള ഹോട്ടൽ സദറിൽ പ്രവർത്തിച്ച എംബസിയുടെ കോൺടാക്റ്റ് ഡെസ്ക് അടച്ചു. ഒഴിപ്പിക്കുന്ന ഇന്ത്യക്കാർക്കായി ബുക്കു ചെയ്‌ത സദർ ഹോട്ടലിലെ മുറികൾ രണ്ട് ദിവസം കൂടി നിലനിറുത്തും. ഇന്ത്യൻ പൗരന്മാർ സഹായത്തിന് ടെലിഗ്രാം ചാനൽ വഴിയോ നേരത്തെ നൽകിയ ഹെൽപ്പ് ലൈനുകളിലോ എംബസിയുമായി ബന്ധപ്പെടാം. വെടിനിർത്തൽ പ്രഖ്യാപനത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |