മുംബയ്: ലണ്ടനിൽ നിന്ന് മുംബയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർ ഭക്ഷ്യവിഷബാധയെ തുടർന്ന് കുഴഞ്ഞുവീണു. തിങ്കളാഴ്ച ലണ്ടനിൽ നിന്ന് മുംബയിലേക്ക് പറന്ന എ.ഐ 130 വിമാനം 35000 അടി മുകളിൽ പറക്കുമ്പോഴാണ് യാത്രക്കാർക്ക് തലകറക്കം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടായത്. വിമാനത്തിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. അഞ്ച് യാത്രക്കാർക്കും രണ്ട് ക്യാബിൻ ക്രൂവിനുമാണ് തലകറക്കവും ഛർദ്ദിലും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.വിമാനത്തിനുള്ളിൽ ഓക്‌സിജൻ വിതരണം മോശമായാലും ഛർദ്ദിലിനും തലകറക്കത്തിനും കാരണമാകും. എന്നാൽ ഈ സാധ്യത എയർ ഇന്ത്യ അധികൃതർ തള്ളിക്കളഞ്ഞു. സംഭവത്തില്‍ എയർലൈൻസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ പ്രസ്താവന ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |