കൊച്ചി: വിദ്യാഭ്യാസവും ആയുർവേദവും പ്രോത്സാഹിപ്പിക്കാൻ പതഞ്ജലി യൂണിവേഴ്‌സിറ്റിയും പതഞ്ജലി റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടും രാജ്യത്തെ മൂന്ന് മുൻനിര സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യം, യോഗ, വൈദഗ്ദ്ധ്യ പരിശീലനം, ആയുർവേദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. മദ്ധ്യപ്രദേശിലെ രാജാ ശങ്കർ ഷാ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി ചിത്രകൂട് ഗ്രാമോദയ യൂണിവേഴ്‌സിറ്റി,
ഛത്തീസ്ഗഡിലെ ഹേം ചന്ദ് യാദവ് യൂണിവേഴ്‌സിറ്റി എന്നിവയുമായാണ് പതഞ്‌ജലി ധാരണയിലെത്തിയത്.
രാജാ ശങ്കർ ഷാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഇന്ദ്ര പ്രസാദ് ത്രിപാഠി, ഹേം ചന്ദ് യാദവ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സഞ്ജയ് തിവാരി, മഹാത്മാഗാന്ധി ചിത്രകൂട് ഗ്രാമോദയ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ
പ്രൊഫസർ ഭരത് മിശ്ര എന്നിവർ സന്നിഹിതരായിരുന്നു.
സസ്യശാസ്‌ത്രം, രോഗനിർണയ സംവിധാനങ്ങൾ, വിവിധ താത്വിക ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തി ചരിത്രം സൃഷ്‌ടിക്കുകയാണെന്ന് പതഞ്ജലി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |