'സുദർശനം' ആയുർവേദ ചികിത്സാ കേന്ദ്രം കേവലമൊരു സ്വകാര്യ സംരംഭമല്ല, മറിച്ച് ഒരുപിടി ആയുർവേദ സ്നേഹികളുടേയും ശാസ്ത്രജ്ഞരുടേയും, ജീവകാരുണ്യ പ്രവർത്തകരുടേയും കൂട്ടായ ചിന്തയിൽ 1980കളുടെ മദ്ധ്യത്തിൽ ഉരുത്തിരിഞ്ഞ ആശയത്തിന്റെ ഒരു ഭാഗമാണ്.
അഷ്ടാംഗായുർവേദത്തിലെ ഓരോ ബ്രാഞ്ചുകളേയും പുരാതന മേന്മയിലേക്ക് തിരികെ വളർത്തിയെടുക്കുക എന്ന ബൃഹത്തായ സ്വപ്നത്തിന്റെ ഭാഗമാണ് സുദർശനം. കായ, ബാല, ഗ്രഹാ, ഊർദ്ധ്വാംഗ, ശല്യ, ദംഷ്ട്ര, ജരാ, വൃഷ ചികിത്സകളടങ്ങിയ എട്ട് വിഭാഗങ്ങളിൽ ഊർദ്ധ്വാംഗ വിഭാഗത്തിൽ ഉപ വിഭാഗമാണ് നേത്രചികിത്സ. ശലാക ശസ്ത്രം കൊണ്ട് ക്രിയകൾ ചെയ്യുന്ന എന്ന അർത്ഥത്തിൽ ശാലാക്യ തന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
1990ൽ പ്രശസ്ത നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധനും പദ്മഭൂഷൺ ജേതാവുമായ ചെന്നൈ ശങ്കര നേത്രാലയം സ്ഥാപകൻ ഡോ.എസ്.എസ് ബദരീനാഥിനോട് അഭ്യർത്ഥിച്ച പ്രകാരം അദ്ദേഹം തിരുവല്ലയിൽ എത്തി. ഇവിടെ രണ്ടു ദിവസം താമസിച്ച് ആയുർവേദ നേത്രചികിത്സയുടെ മേന്മയും കുറവുകളും മനസിലാക്കുകയും അതിനു പരിഹാരമായി 26 പേജോളം വരുന്ന ബൃഹത്തായ ഒരു കർമ്മ പദ്ധതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ആയുർവേദ ബിരുദധാരിയായ ഡോ. ബി.ജി.ഗോകുലനെ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷന് കീഴിൽ എം.എസ്.ഫെല്ലോ വിദ്യാർത്ഥികൾക്കൊപ്പം ഒരു വർഷം പരീശീലിപ്പിക്കുകയും, പരിശോധനാ രീതികളും ഗവേഷണ മാതൃകകളും പഠിപ്പിക്കുകയും ചെയ്തു.
സ്വയം വിമർശനബുദ്ധിയോടെ ആധുനിക നേത്രചികിത്സയുടെ അനവധി ന്യൂനതകൾ ചൂണ്ടിക്കാട്ടിയ ഡോ. ബദരീനാഥ് , അവയ്ക്കെല്ലാം വലിയ അളവിലുള്ള പരിഹാര മാർഗങ്ങൾ ആയുർവേദത്തിന് സംഭാവന ചെയ്യുവാൻ കഴിയും എന്നും തന്റെ പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിച്ചു. ആധുനിക നേത്രപരിശോധനാ സങ്കേതങ്ങളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം 1993ലാണ് സുദർശനം നേത്രചികിത്സാലയം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്.
ആതുര സേവനത്തിന്റെ 32 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ അനവധി മറ്റു പ്രകാരത്തിൽ ചികിത്സയോ ശസ്ത്രക്രിയയോ സാദ്ധ്യമല്ലാത്ത ഞരമ്പു സംബന്ധമായ കാഴ്ചക്കുറവിനും ഇതര നേത്രരോഗങ്ങൾക്കും ആശാവഹമായ പുരോഗതി നേടിക്കൊടുക്കുവാൻ സുദർശനത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്.
കുട്ടികളിലെ വർദ്ധിച്ചു വരുന്ന കാഴ്ചവൈകല്യങ്ങൾ, മുതിർന്നവരിലെ ഞരമ്പു സംബന്ധമായ കാഴ്ചത്തകരാറുകൾ, അലർജി സംബന്ധമായ അനവധി നേത്രരോഗങ്ങൾ, പ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലമുണ്ടാകുന്ന (Auto immune) രോഗങ്ങൾ, യുവാക്കളിൽ ക്രമേണ കാഴ്ച നശിപ്പിക്കുന്ന കെരറ്റോക്കോണസ് എന്നിവയെല്ലാം ആയുർവേദത്തിൽ ഫലപ്രാപ്തി നൽകുന്ന രോഗങ്ങളായി മാറി എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് രോഗചികിത്സയുടെ ഡാറ്റ പരിശോധിച്ച് ഗവേഷണഫലം പ്രസിദ്ധീകരിക്കുവാനായി ഭാരതത്തിലെ മുൻനിര ആയുർവേദ വിദ്യാഭ്യാസ സ്ഥാപനമായ ഗുജറാത്ത് പാരുൾ യൂണിവേഴ്സിറ്റിയുമായി ധാരണയിലെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സ്വകാര്യ സംരംഭമാണെങ്കിലും അനിതര സാധാരണമായി സുദർശനത്തിൽ തദ്ദേശീയരായ നിർദ്ധന രോഗികൾക്ക് സൗജന്യമായും മറ്റു നിർദ്ധന രോഗികൾക്ക് സൗജന്യ നിരക്കിലുമാണ് ചികിത്സകൾ നൽകിവരുന്നത്. NABH Accreditation ന്നുള്ള ഒരുക്കങ്ങൾ പരോഗമിക്കുന്നു ഡോ. ചിത്രാ രാജൻ (മെഡിക്കൽ സൂപ്രണ്ട്) ഡോ. പാർവ്വതി Asst Physician ഡോ. ഗോകുൽ നാരായണൻ RMO എന്നിവർ രോഗമുക്തിയിൽ ഡോ. ഗോകുലന് സഹായകമായി പ്രവർത്തിക്കുന്നു. കൂടാതെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷന്റെ തീരുമാനമനുസരിച്ച് ഭാരതീയ പ്രതിരോധ, പൊലീസ് സേനാംഗങ്ങൾക്കും ഉറ്റ ബന്ധുക്കൾക്കും കഴിഞ്ഞ നാലു വർഷമായി സൗജന്യ നിരക്കിൽ ചികിത്സകൾ നൽകിവരുന്നു.
ഡോ. ബി.ജി. ഗോകുലൻ
സുദർശനം ആയുർവേദ
ഐ ക്ലിനിക് &
പഞ്ചകർമ്മ സെന്റർ
തൈമല, മഞ്ഞാടി,
തിരുവല്ല 689105
മൊബൈൽ: 9447163071
ക്ലിനിക്: 8075150603
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |