ന്യൂഡൽഹി : 27 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുവദിക്കണമെന്ന പീഡനക്കേസ് അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിന് ഡൽഹി എയിംസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് മനോജ് ജെയിൻ നിർദ്ദേശിച്ചു. ഗർഭധാരണത്തിൽ താത്പര്യമില്ലെന്ന് അമ്മ മുഖേന 16കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഗർഭച്ഛിദ്ര സമയത്തുണ്ടാകാൻ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകൾ പെൺകുട്ടിയെയും അമ്മയെയും അറിയിച്ചെങ്കിലും പിന്മാറിയില്ല. തുടർന്ന് പെൺകുട്ടിയുടെ മാനസികനില കണക്കിലെടുത്ത് കോടതി അനുമതി നൽകുകയായിരുന്നു. കുട്ടി ജീവനോടെയാണ് പുറത്തുവരുന്നതെങ്കിൽ ആവശ്യമായ നടപടികൾ എയിംസും സർക്കാർ അധികൃതരും സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ദത്ത് കൊടുക്കുന്നതിൽ എതിർപ്പില്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |