കൊച്ചി: രോഗം മൂർച്ഛിച്ചതിന്റെ മനോവിഷമത്താൽ, ബ്ളേഡുകൊണ്ട് സ്വയം കഴുത്തറുത്ത വീട്ടമ്മ മരിച്ചു. ആലങ്ങാട് തിരുവാല്ലൂർ നായത്തോടൻ വീട്ടിൽ ജോസിന്റെ ഭാര്യ സിനിയാണ് (52) മരിച്ചത്. 21ന് ഉച്ചയ്‌ക്കാണ് സ്വയം മുറിവേൽപ്പിച്ചത്. രണ്ടുദിവസമായി സ്വകാര്യ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു.
എട്ടു വർഷത്തോളമായി കടുത്ത പ്രമേഹരോഗിയാണ് സിനി. രോഗം മൂർച്ഛിച്ചതോടെ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി. ഇതിനിടെ വൃക്കകൾക്കും അസുഖം ബാധിച്ചു. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസിന് വിധേയമാകേണ്ടിയിരുന്നു. ഇതാണ് സ്വയം ജീവനൊടുക്കാൻ കാരണമായതെന്നാണ് ആലുവ വെസ്റ്റ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് സിനിയുടേതെങ്കിലും കൃത്യമായ ചികിത്സ വീട്ടുകാർ ഉറപ്പാക്കിയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാൻ എത്തിയപ്പോഴാണ് ചോരവാർന്ന് അബോധാവസ്ഥയിൽ സിനിയെ ബന്ധുക്കൾ കാണുന്നത്. ഉടൻ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ആഴത്തിലായിരുന്നു മുറിവ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |