ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയുടെ കാമുകനെ സഹോദരൻ വെട്ടിക്കൊന്നു. തൂത്തുക്കുടി ഏറൽ സ്വദേശിയും ഐ.ടി പ്രൊഫഷണലുമായ സി. കവിൻ സെൽവ ഗണേഷാണ് (27) കൊല്ലപ്പെട്ടത്. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലി ദളിത് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ഞയറാഴ്ച ഉച്ചയ്ക്ക് ശേഷം തിരുനെൽവേലിയിലെ കെ.ടി.സി നഗറിൽ കവിൻ മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ആദ്യം ജാതി അധിക്ഷേപം നടത്തിയ പെൺകുട്ടിയുടെ സഹോദരൻ സുർജിത്ത് (23) വടിവാളുപയോഗിച്ച്
കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി സുർജിത്തും (23) സഹായിയും ഇന്നലെ പാളയങ്കോട് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ഇവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.
പെൺകുട്ടിയുടെ മാതാപിതാക്കളായ ശരവണ കുമാർ, കൃഷ്ണവേണി മണിമുത്തരു പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരാണ്. ഇവരുടെ മകളുമായി കവിൻ പ്രണയത്തിലായിരുന്നു. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുടുംബം ഇരുവരും തമ്മിലുള്ള പ്രണയത്തെ എതിർത്തിരുന്നു. എന്നാൽ, മകളുമായുള്ള ബന്ധത്തിൽ നിന്ന് യുവാവ് പിന്മാറതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈയിലെ ടാറ്റ കൺസിൾട്ടൻസി ജീവനക്കാരനായ കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്വർണ മെഡലോടെയാണ് കവിൻ പഠനം പൂർത്തിയാക്കിയത്.
അകതിനിടെ കവിന്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിലാണെന്നും അവർ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുവാണെന്നും കെവിന്റെ അമ്മ ആരോപിച്ചു. കൂടാതെ കവിന്റെ അമ്മയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്തു. അച്ഛനേയും അമ്മേയും ഒന്നും രണ്ടും പ്രതിയാക്കിയും സഹോദരനെ മൂന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |