കാഞ്ഞങ്ങാട്: ബി.എം.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാർഷിക തൊഴിലാളി, അസംഘടിത തൊഴിലാളി, പുതിയകണ്ടം യുണിറ്റ്, പെട്രോൾ പമ്പ് തൊഴിലാളി മാവുങ്കാൽ ബി.എം.എസ് യൂണിറ്റ് സംയുക്തമായി മാവുങ്കാൽ ഉദയ ക്ലബ്ബ് ഹാളിൽ അനുമോദന സദസ്സും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ശിവപ്രസാദ് പുതിയകണ്ടം അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, വൈസ് പ്രസിഡന്റ് ഭരതൻ കല്യാൺ റോഡ്, ഹോസ്ദുർഗ് മേഖലാ പ്രസിഡന്റ് ഭാസ്‌ക്കരൻ ചെമ്പിലോട്ട്, സെക്രട്ടറി അജയൻ പുതിയ കണ്ടം, വാർഡ് മെമ്പർ എം.വി. മധു , വിനു പുതിയ കണ്ടം എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. അഖില പുതിയകണ്ടം സ്വാഗതവും തങ്കമണി പുതിയകണ്ടം നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |