കളർകോട് : എസ്.ഡി കോളേജിലെ 1980 -83 ബി.എസ് സി സുവോളജി ബാച്ചിന്റെ സംഗമം ഓർമ്മച്ചെപ്പ് -2025 പ്രൊഫ.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാറിനെ ആദരിച്ചു. എസ്.ഡി കോളേജിൽ സുവോളജി വിഭാഗം നിർമ്മിക്കുന്ന മ്യൂസിയത്തിന് സഹായം നൽകാൻ സ്വീകരിച്ചു. സുവോളജി വിഭാഗം മേധാവി ഡോ മായ വി.നായർ , അദ്ധ്യാപകൻ പ്രൊഫ.എച്ച്.നവനീതൻ , പൂർവ്വവിദ്യാർത്ഥികളായ ഡോ. എസ്.അബ്ദുൾമജീദ് , ടി.വി.ഹരികുമാർ , കണ്ണൻ ഗുഡ് മോർണിംഗ് ,ഡോ. എച്ച് ഷാജഹാൻ ,എസ്.ഷീലാദേവി , ഡോ. എസ്.അമ്മിണി , ആർ.അനീഷ് കുമാർ, പി.എസ്.ലക്ഷ്മിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |