തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാംബവ സഭ ഈറ്റത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂണിയൻ നേതാക്കളായ കെ.എസ്. സുനിൽകുമാർ,വി.ആർ. പ്രതാപൻ,മീനാങ്കൽ കുമാർ എന്നിവർ പങ്കെടുക്കും. സാംബവ സഭ പ്രസിഡന്റ് കല്ലിയൂർ സ്റ്റീഫൻ, ജനറൽ സെക്രട്ടറി മഞ്ചയിൽ വിക്രമൻ,ട്രഷറർ കൊപ്പം ഷാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |