അടൂർ : നഗരത്തിൽ കെട്ടിടനിർമ്മാണ ചട്ടം പാലിച്ച് പാർക്കിംഗ് സൗകര്യം ചെയ്തു കൊടുക്കണമെന്നും പാർക്കിംഗ് ഫീസ് ഈടാക്കാൻ നഗരസഭാ ഗതാഗത ഉപദേശകസമിതി എടുത്ത തീരുമാനം പിൻവലിക്കണമെന്നും ഐ എൻ ടി യു സി അടൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.സുനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. വി.വി.വർഗ്ഗിസ്, എം.ജോൺസൺ, ഡി.സുരേന്ദ്രൻ ,കെ.എസ്.രാജൻ, എ.നൗഷാദ് , ആർ.സുരേഷ് ,രാജൂ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |