പുതുക്കിയ തീയതി
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ 732/2024) തസ്തികയുടെ മാറ്റിവച്ച പരീക്ഷ ആഗസ്റ്റ് 16 നും വിവിധ വകുപ്പുകളിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 08/2024), ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (കാറ്റഗറി നമ്പർ 293/2024), ട്രേസർ (കാറ്റഗറി നമ്പർ 736/2024) തസ്തികയുടെ മാറ്റിവച്ച പരീക്ഷ ആഗസ്റ്റ് 25 നും നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല
സർട്ടിഫിക്കറ്റ് പരിശോധന
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഡിസ്ട്രിക്റ്റ് റിസോഴ്സ് സെന്റർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 373/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2025 ആഗസ്റ്റ് 1 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 602/2024, 738/2024) തസ്തികയിലേക്ക് ആഗസ്റ്റ് 4 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 527/2024) തസ്തികയിലേക്ക് 9 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 126/2024) തസ്തികയിലേക്ക് ആഗസ്റ്റ് 11 ന് രാവിലെ 7.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |