പി.ജി പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ പ്റവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/pg2025 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 30, 31 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം.
കോളേജുകളിലെ ബിരുദ കോഴ്സുകളിലെ രണ്ടാംഘട്ട സ്‌പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. നിലവിൽ അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 31 ന് വൈകിട്ട് 5നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാം.
2024 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്‌സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ പ്രോജക്ട് വൈവ, കോമ്പ്രിഹെൻസീവ് വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |