നെടുമ്പാശേരി: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ബ്രാൻഡഡ് ഫുഡ് കോർട്ട് മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡയറക്ടർ വർഗീസ് ജേക്കബ്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, എയർപോർട്ട് ഡയറക്ടർ ജി. മനു, കൊമേർഷ്യൽ ഡിപ്പാർട്ട്‌മെന്റ് മേധാവി മനോജ് പി. ജോസഫ്, സിവിൽ ഡിപ്പാർട്‌മെന്റ് മേധാവി ടി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ആഭ്യന്തര ടെർമിനൽ (ടി 1) ആഗമന ഭാഗത്താണ് 8000 ചതുരശ്രയടി വലിപ്പത്തിൽ പണി കഴിപ്പിച്ച ഫുഡ് കോർട്ട് തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |