തൃശൂർ : സൗഹൃദം മഹാ വൃക്ഷമായി വളരട്ടെ എന്ന ആശയവുമായി 'ചങ്ങാതിക്കൊരു തൈ' കാമ്പയിനൂടെ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ. തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അദ്ധ്യക്ഷയായി. ജില്ലയിൽ രണ്ട് ലക്ഷം തൈകൾ കൈമാറാനാണ് ലക്ഷ്യം. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വാ വായിക്കാം പദ്ധതിയലേക്കുള്ള പുസ്തകങ്ങൾ പ്രധാനാദ്ധ്യാപിക ബിത ഫ്രാൻസിസ് ജില്ലാ കളക്ടർക്ക് കൈമാറി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെ.ആർ. ജയലക്ഷ്മി വരച്ച ചിത്രവും കളക്ടർക്ക് കൈമാറി. സി. ദിദിക, പ്രധാനാദ്ധ്യാപിക ബിത ഫ്രാൻസിസ് തരകൻ, സ്‌കൂൾ മാനേജർ ഫാ. പോൾസൺ പാലത്തിങ്കൽ, വാർഡ് മെമ്പർ ടി.കെ. കൃഷ്ണൻകുട്ടി, പി.ടി.എ പ്രസിഡന്റ് വിനീത സാജൻ, പ്രിൻസിപ്പൽ പി.ജെ. ജോഫി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |