ഇതുവരെ ഇന്ത്യയിൽ വിറ്റഴിച്ചത് 12 ലക്ഷം യൂണിറ്റുകൾ കൊച്ചി: ആഡംബര വാഹനങ്ങളുടെ ശ്രേണിയിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ മനം കവർന്ന് ടൊയോട്ട ഇന്നോവ നിരത്തുകളിലെത്തിയിട്ട് 20 വർഷങ്ങൾ പൂർത്തിയാകുന്നു. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇതുവരെ ഇന്ത്യയിൽ വിറ്റഴിച്ചത്. 2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഉറച്ച നിർമ്മാണ നിലവാരം, ദീർഘയാത്രകളിൽ സുഖകരമായ യാത്ര, മികച്ചതും വിശ്വസനീയവുമായ എൻജിൻ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകി. തുടർന്ന് 2016 ൽ ഇന്നോവ ക്രിസ്റ്റയും 2022 ൽ ഇന്നോവ ഹൈക്രോസും വന്നു. രണ്ട് വർഷത്തിനുള്ളിൽ ഒരുലക്ഷം ഹൈക്രോസ് എം.പി.വികളാണ് നിരത്തുകളിൽ ഇറങ്ങിയത്.
പ്രത്യേകതകൾ
ഏറ്റവും സുഖപ്രദമായ യാത്ര, ഡ്രൈവിംഗ്, വിശാലമായ സൗകര്യങ്ങൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഇന്നോവയ്ക്ക് ഉപഭോക്താക്കളുടെ വിശ്വാസം നേടാനായി . വിശാലമായ ഇന്റീരിയറുകൾ, കരുത്തുറ്റ നിർമ്മാണ നിലവാരം, സുഗമമായ ഡ്രൈവിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാതൃകാ വാഹനമാണ് ഇന്നോവ
വരീന്ദർ വാധ്വ
വൈസ് പ്രസിഡന്റ്
സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ്
ടൊയോട്ട കിർലോസ്‌കർ മോട്ടോർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |