കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിന് അവസാന അവസരം നൽകി ഹൈക്കോടതി. സെപ്‌തംബർ പത്തിന് തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഓണത്തിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
അവസാന അവസരമാണിതെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഏറൽ സുന്ദരേശനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. കടുത്ത സ്വരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ദുരിതബാധിതരുടെ വായ്‌പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്‌പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |