കൊച്ചി: പ്രതിഷേധം ശക്തമായതോടെ അക്കൗണ്ടിൽ മിനിമം ബാലൻസ് 50,000 രൂപ വേണമെന്നതിൽ നിന്ന് പിന്മാറി ഐ.സി.ഐ.സി.ഐ ബാങ്ക്. ബാങ്കിന്റെ വെബ്സൈറ്രിൽ കൊടുത്തിരിക്കുന്നത് പ്രകാരം മെട്രോ നഗരങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് 15000 രൂപയും ചെറുനഗരങ്ങൾക്ക് 7500രൂപയും ഗ്രാമീണ മേഖലകൾക്ക് 2500 രൂപയുമാണ് ഇപ്പോൾ മിനിമം ബാലൻസ് വേണ്ടത്. നേരത്തെ ഇത് യഥാക്രമം 50,000, 25,000, 10,000 എന്നിങ്ങനെയായിരുന്നു വർദ്ധിപ്പിച്ചത്.
2025 ആഗസ്റ്റ് 1നോ അതിന് ശേഷമോ ആരംഭിച്ച സേവിംഗ്സ് അക്കൗണ്ടുകൾക്കാണ് ഈ തുക ബാധകമാകുകയെന്നും അതിന് മുമ്പുള്ളവർക്ക് പഴയചട്ടമാണ് ബാധകമാകുകയെന്നും ബാങ്ക് വക്താക്കൾ പറയുന്നു. മിനിമം തുക കാത്തുസൂക്ഷിക്കാത്തവരിൽ നിന്ന് ആവശ്യമായ തുകയുടെ 6ശതമാനമോ അല്ലെങ്കിൽ 500 രൂപയോ ഇതിലേതാണോ കുറവ് അത് ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |