കൊച്ചി: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് 5ജി സേവനങ്ങൾ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ(വി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ നാല് ലൊക്കേഷനുകളിൽ 5ജി ലഭ്യമാക്കും. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലാണ് നിലവിൽ വിയുടെ അഞ്ചാം തലമുറ സേവനങ്ങളുള്ളത്. താമസിയാതെ തിരുവനന്തപുരത്തും 5ജി ലഭ്യമാകും. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനും നഷ്‌ടം കുറയ്ക്കാനും നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ കഴിഞ്ഞുവെന്ന് വി സർക്കിൾ മേധാവി ജോർജ് മാത്യു പറഞ്ഞു. സേവനം തുടങ്ങുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 299 രൂപ മുതലുള്ള പ്ളാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും. എറിക‌്സണുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |