ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിനു കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും വ്യവസ്ഥയുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചേക്കും. ഓൺലൈൻ ഗെയിംമുകൾ സൃഷ്‌ടിക്കുന്ന ആസക്തിക്കും വഞ്ചനക്കും പരിഹാരമായാണ് ബിൽ എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അനധികൃത ഓൺലൈൻ വാതുവെപ്പ് അവസാനിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഏജൻസിയായി നിയോഗിക്കും. നിലവിൽ ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാനുള്ള സംസ്ഥാന തലത്തിലെ പരിമിതികൾ മറികടക്കാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |