സ്പോട്ട് അലോട്ട്മെന്റ്
കേരള സർവകലാശാലയിലെ ബി.എഡ് കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ പ്രവേശനം നേടിയവരെ പരിഗണിക്കില്ല.
ബിരുദാനാന്തര ബിരുദ കോഴ്സുകളിലേക്ക് മേഖലാടിസ്ഥാനത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 26നും ആലപ്പുഴയിൽ 27നും തിരുവനന്തപുരത്തെ കോളേജുകളിലേക്ക് 29,30 തീയതികളിലുമാണ് അലോട്ട്മെന്റ്. https://admissions.keralauniversity.ac.in/pg2025
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (ന്യൂജെൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എസ്‌സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലറ്റിക്സ്, എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (2023-25), സി.എസ്.എസ്., പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് നടത്തും. ഫോൺ:0471 2308328
സെന്റർ ഫോർ ജിയോ സ്‌പേഷ്യൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ അഡ്വാൻസ്ഡ് പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്സിൽ സെപ്തംബർ 25നകം അപേക്ഷിക്കാം. ഫോൺ:04712308214, 9447103510.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |