കോട്ടയം: നിത്യോപയോഗസാധനങ്ങൾ ഓണത്തിനു പരമാവധി വിലക്കുറവിൽ ലഭിക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ജില്ലാ തല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. സെപ്‌തംബർ 4 വരെയാണ് ഓണം ഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തയും. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലേയും വിവിധ കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 7 മണി വരെ സഞ്ചരിക്കുന്ന ഓണച്ചന്ത എത്തും. സപ്ലൈകോ ഓണം ഫെയറിൽ സബ്സിഡി സാധനങ്ങൾക്കൊപ്പം ഇരുനൂറ്റൻപതിലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്കും ഓഫറുകളും വിലക്കുറവുമുണ്ട്.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ആദ്യ വിൽപന നിർവഹിച്ചു.
ഓണച്ചന്ത ഇന്ന്
എത്തുന്ന സ്ഥലങ്ങൾ
വെട്ടത്തുകവല/കൈതേപ്പാലം: രാവിലെ 9.30 മുതൽ 10.45 വരെ
പയ്യപ്പാടി: രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 12.45 വരെ
തിരുവഞ്ചൂർ: ഉച്ചകഴിഞ്ഞ് 2.00 മുതൽ 3.15 വരെ
യൂണിവേഴ്സിറ്റി കവല: ഉച്ച കഴിഞ്ഞ് 3.45 മുതൽ വൈകിട്ട് 5.00 വരെ
പ്രാവട്ടം: വൈകിട്ട് 5.30 മുതൽ വരെ 7.00 വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |