കൊച്ചി: ഗൃഹോപകരണ വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ നവീകരിച്ച പന്തളം ഷോറൂം പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അച്ചൻകുഞ്ഞ് ജോൺ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ബിന്ദു കുമാരി, വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് പ്രസിഡന്റ് എ.ജെ ഷാജഹാൻ, പിട്ടാപ്പിള്ളിൽ ഏജൻസീസ് സി.ഇ.ഒ കിരൺ വർഗീസ് , ജനറൽ മാനേജർ എ. ജെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
'വൻ ഓണം, പൊൻ ഓണം, പിട്ടാപ്പിള്ളിൽ റിയൽ ഓണം' പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ വിജയികൾക്ക് ഗൃഹോപകരണങ്ങൾ, സ്വർണ നാണയങ്ങൾ, റിസോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി നൽകുന്നു. തിരുവോണം വരെയുള്ള ദിവസങ്ങളിൽ പർച്ചേസിന് ദിവസവും ഒരു ഭാഗ്യശാലിക്ക് ബിൽ തുക തിരികെ നൽകും.
ഓണം ഓഫറിന്റെ ഭാഗമായി 2025 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും മൊബൈൽ ഫോൺ , ലാപ്ടോപ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് , ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങൾ ഈസി ഇ.എം.ഐ ഓപ്ഷനിൽ മികച്ച ഡിസ്കൗണ്ടുകളോടെയും ഓഫറുകളോടെയും ലഭ്യമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |