തൃശൂർ: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ യൂണിറ്റും സംയോജിത ശിശു വികസന വകുപ്പിന്റെ ചൊവ്വന്നൂർ അഡീഷണൽ ബ്ലോക്കും ചേർന്ന് സംഘടിപ്പിക്കുന്ന പോഷക മാസാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടി 17, 18 തീയതികളിൽ കുന്നംകുളം ചൊവ്വന്നൂരിലെ കെ.ആർ.നാരായണൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10ന് കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അദ്ധ്യക്ഷത വഹിക്കും.
വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ആധാർ സേവനങ്ങൾ തുടങ്ങിയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |