വാഷിംഗ്ടൺ: റഷ്യയെ ചെറുക്കാൻ ദീർഘ ദൂര ടോമഹോക്ക് ക്രൂസ് മിസൈലുകൾ നൽകണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് നിരാശ. യുക്രെയിന് പുതിയ ആയുധ പാക്കേജുകൾ പ്രഖ്യാപിക്കാൻ ട്രംപ് തയ്യാറായില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യുക്രെയിൻ വിഷയത്തിൽ സമാധാന ചർച്ച നടത്താൻ ട്രംപ് തീരുമാനിച്ച സാഹചര്യത്തിലാണ് നീക്കം.
എന്നാൽ, ഭാവിയിൽ യുക്രെയിന് ടോമഹോക്ക് നൽകാനുള്ള സാദ്ധ്യത ട്രംപ് തള്ളിയിട്ടില്ല. ഇതിനിടെ, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടൻ നിറുത്തുമെന്ന വാദം ട്രംപ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും ആവർത്തിച്ചു. ട്രംപിന്റെ വാദം ഇന്ത്യ നേരത്തെ നിരസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |