
തിരുവനന്തപുരം: 2023-24 വർഷത്തെ കേരളസർവകലാശാല എൻ.എസ്.എസ്. അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളേജ് ആയി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജും പ്രോഗ്രാം ഓഫീസറായി അതേ കോളേജിലെ ഡോ. ജി. ഗോപകുമാറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എൻ.എസ്.എസ് യൂണിറ്റുകളായി ശ്രീനാരായണ കോളേജ് കൊല്ലം, സെന്റ് മൈക്കിൾസ് കോളേജ് ചേർത്തല, ശ്രീനാരായണ വനിതാ കോളേജ് കൊല്ലം, സെന്റ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര, ഗവ.ആർട്സ് കോളേജ് തിരുവനന്തപുരം, ഗവ.കോളേജ്,നെടുമങ്ങാട്, എ.ജെ, കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തോന്നയ്ക്കൽ, എൻ. എസ്. എസ്.വനിതാ കോളേജ് നിറമൺകര എന്നിവയും മികച്ച പ്രോഗ്രാം ഓഫീസർമാരായി ഡോ.വിദ്യ എസ്, (ശ്രീനാരായണ കോളേജ്,കൊല്ലം), ഡോ.സീന കുര്യൻ (സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല), ഡോ.ദേവിപ്രിയ ഡി. (ശ്രീനാരായണ വനിതാ കോളേജ്, കൊല്ലം), ഡോ.മനു. വി.(സെന്റ് ഗ്രിഗോറിയോസ്
കോളേജ് കൊട്ടാരക്കര), ഡോ.അനിൽകുമാർ എം.(ഗവ.ആർട്സ് കോളേജ് തിരുവനന്തപുരം), ഡോ.ലക്ഷ്മി എസ്. (ഗവ. കോളേജ്, നെടുമങ്ങാട്), ഡോ.നോഹ ലാജ് (എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തോന്നയ്ക്കൽ),ഡോ.ശുഭ ആർ,നായർ (എൻ.എസ്. എസ്.വനിതാ കോളേജ് നീറമൺകര) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള ജി.പി.സജിത്ത് ബാബു മെമ്മോറിയൽ അവാർഡ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഡോ.ആശ ജി.യാണ് കരസ്ഥമാക്കിയത്. മികച്ച വോളണ്ടിയർമാർക്കുള്ള ജി.പി.സജിത് ബാബു മെമ്മോറിയൽ അവാർഡിന് അർഹത നേടിയത് ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ.
കോളേജിലെ അഖില രാജ്, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ക്രിസ്റ്റോ കെ.ചാക്കോ എന്നിവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |