
പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും അപകടകാരിയാണ് വൈപ്പര്‍ ഇനത്തില്‍പ്പെടുന്ന അണലികള്‍. മിസ്റ്റര്‍ 360 എന്ന വിളിപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏതൊരു ദിശയിലേക്കും മാറി ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് അണലികളില്‍ മാത്രം കാണുന്ന ഒന്നാണ്. മറ്റ് പല പാമ്പുകളും പ്രകോപിപ്പിച്ചാല്‍ മാത്രമാണ് ആക്രമിക്കുന്നതെങ്കില്‍ അണലിയുടെ കാര്യം അങ്ങനെയല്ല. പ്രകോപിപ്പിച്ചാലും ഇല്ലെങ്കിലും ശത്രുവിന്റെ സാന്നിദ്ധ്യം തന്റെ റെയ്ഞ്ചിലാണെങ്കില്‍ കടി ഉറപ്പാണ്.
അണലിയുടെ കടിയേറ്റാല്‍ ജീവന്‍ രക്ഷിക്കുകയെന്നതും എളുപ്പമല്ല. ഇതിന് കാരണമായി പറയപ്പെടുന്നത് അതിമാരകമായ ഇവയുടെ വിഷവും ഒപ്പം തന്നെ പല്ലുകളുടെ പ്രത്യേകതയുമാണ്. വളഞ്ഞ സൂചി പോലെയുള്ള അണലിയുടെ പല്ലുകള്‍ക്ക് മറ്റ് പാമ്പുകളേക്കാള്‍ നീളം കൂടതലാണ്. സാധാരണ മൂര്‍ഖന്‍ പോലെയുള്ള പാമ്പുകള്‍ കടിച്ചാല്‍ പല്ലുകളുടെ രണ്ട് പാടാണ് കാണാന്‍ കഴിയുക. എന്നാല്‍ അണലിയുടെ കടിയേറ്റാല്‍ കൊളുത്തി വലിച്ചത് പോലെയായിരിക്കും മുറിവ് കാണപ്പെടുക.
അവയുടെ പല്ലിന്റെ ആകാരം കൊണ്ട് തന്നെ കടിയേല്‍ക്കുന്ന ഭാഗം കാണുമ്പോള്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും. ഒറ്റക്കടിയില്‍ തന്നെ കൂടുതല്‍ വിഷം കുത്തിവയ്ക്കാന്‍ കഴിയുന്നത് അണലികളുടെ മറ്റൊരു പ്രത്യേകതയാണ്. നിലത്ത് നിന്ന് മൂന്നടി വരെ ഉയരത്തില്‍ ചാടി കടിക്കാനും ഇവയ്ക്ക് കഴിയും അതുകൊണ്ട് തന്നെ ചാട്ടത്തിനായി എടുക്കുന്ന ഫോഴ്‌സും ഒപ്പം കൂര്‍ത്ത പല്ലുകളും കൂടിയാകുമ്പോള്‍ അണലിയുടെ കടി അതിമാരകമായി മാറുന്നു. അതുതന്നെയാണ് ഇവയുടെ കടിയേല്‍ക്കുമ്പോള്‍ മറ്റ് പാമ്പുകളില്‍ നിന്ന് കടിയേല്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ വേദന അനുഭവപ്പെടുന്നതും.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |