ചങ്ങനാശേരി: ചങ്ങനാശേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ഒളശ എച്ച്.എസിലെ റിട്ട.അദ്ധ്യാപകൻ ബാബു വിളംബരറാലി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ, കോളേജ് എൻ.എസ്.എസ് യൂണിറ്റ്, എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി എന്നിവരുടെ പ്രചരണ റാലി പെരുന്നയിൽ നടത്തി. പി.ആർ.ഡി.എസ് അമരയിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സിനിമ സീരിയൽ താരം നീനാ കുറുപ്പ് ഭിന്നശേഷി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സന്ദീപ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സിയിലെ ബി.പി.സി പ്രീത ടി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |