
കൊച്ചി: മസാല ബോണ്ടിൽ വിദേശ നാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനമുണ്ടെന്ന കണ്ടെത്തലിൽ വിശദീകരണം തേടി അഡ്ജുഡിക്കേറ്റിംഗ് അതോറിട്ടി നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി അപ്പീൽ നൽകി.
ഫെമ ലംഘനമുണ്ടെന്ന റിപ്പോർട്ടിൽ കാരണം കാണിക്കൽ നോട്ടീസാണ് നൽകിയതെന്നും തുടർനടപടികൾ തടഞ്ഞ നടപടി നിയമപരമല്ലെന്നുമാണ് ഇ.ഡിയുടെ വാദം. കാരണം കാണിക്കൽ നോട്ടീസിൽ തർക്കം ഉന്നയിക്കാൻ ഫെമ നിയമത്തിൽ അപ്പലേറ്റ് അതോറിറ്റിയുണ്ട്. ഇത് കണക്കിലെടുക്കാതെയുള്ള സിംഗിൾ ബെഞ്ച് നടപടി തെറ്റാണെന്നാണ് അഡ്വ. ജയ്ശങ്കർ വി. നായർ വഴി ഫയൽ ചെയ്തി അപ്പീലിൽ ഇ.ഡി വിശദീകരിക്കുന്നത്. അപ്പീൽ അടുത്ത ദിവസം ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |