
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 1മുതൽ ട്രെയിൻ സമയത്തിൽ മാറ്റം, റെയിൽവേ അറിയിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്,തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് സമയത്തിൽ മാറ്റമുണ്ട്. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന്റെ ചെങ്ങന്നൂർ -തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി 1മുതൽ മാറ്റം. ചെങ്ങന്നൂരിൽ നിന്നും 6.55ന് പകരം 6.51ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത് നിന്ന് പുറപ്പെടുന്ന സമയം 7.27ൽ നിന്ന് 7.21ലേയ്ക്ക് മാറും. എറണാകുളം ടൗണിൽ നിന്ന് 8.25ന് പകരം 8.17ന് എത്തിച്ചേരും.വന്ദേഭാരത് തൃശൂരിൽ 10മിനിറ്റ് നേരത്തെയെത്തും.
തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയം കണ്ണൂർ -എറണാകുളം ടൗൺവരെയുള്ള സ്റ്റേഷനിൽ മാറ്റംവരും. എറണാകുളം ടൗണിൽ നിന്ന് 7.20ന് പകരം ജനുവരി 1മുതൽ 7.15ന് പുറപ്പെടും.പാലരുവി എക്സ്പ്രസിന്റെ എറണാകുളം ടൗണിലെ സമയത്തിലും മാറ്റം. രാവിലെ 8.32ന് എത്തി,8.37ന് എറണാകുളത്തുനിന്ന് പുറപ്പെടും.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി,ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്. ജനു.1മുതൽ തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിന്റെ കൊല്ലം -തൃശ്ശൂർ വരെയുള്ള സമയം മാറും. എറണാകുളത്ത് ജനശതാബ്ദി എക്സ്പ്രസ്സ് 9.30ക്ക് എത്തിച്ചേരും.തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്റെ തൃശൂർ മുതലുള്ള സമയം,എറണാകുളം ടൗണിൽ 4.35ന് പുറപ്പെടും. ന്യൂഡൽഹിയിൽ നിന്നുള്ള കേരള എക്സ്പ്രസ്സ് ജനു. 3നാണ് കേരളത്തിലെത്തിച്ചേരുക. 3മുതൽ സമയമാറ്റം കേരളത്തിൽ പ്രാബല്യത്തിൽ വരും. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്, 9.40 എറണാകുളത്തെത്തിയിരുന്നത് ഇനി മുതൽ 9.30ന് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |