
സുൽത്താൻ ബത്തേരി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബത്തേരിയിൽ നടന്ന കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് സീറ്റുകൾ കടക്കുമെന്ന് പറയുന്നത് വെറുതെയല്ല, അതിനുള്ള കൃത്യമായ രാഷ്ട്രീയ സാഹചര്യം നിലവിൽ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യാക്തമാക്കി.
'നിലവിലെ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫ് മാത്രമല്ല, കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ആ ആത്മവിശ്വാസമാണ് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന പറഞ്ഞതിന് പിന്നിൽ. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ തന്ത്രമാണ്. ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ അവർ നടത്തുന്നത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ നികുതി വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇടതുപക്ഷ സഹയാത്രികർ വരും ദിവസങ്ങളിൽ യുഡിഎഫിന്റെ ഭാഗമാകും. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കേരള രാഷ്ട്രീയത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലമാക്കാൻ നിലവിൽ സാധിച്ചിട്ടുണ്ടെന്നും മുന്നണിയുടെ കെട്ടുറപ്പോടെയുള്ള പ്രവർത്തനം വൻ വിജയത്തിലേക്ക് നയിക്കും'. സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |