കൊച്ചി: തോപ്പുംപടി തുറമുഖത്ത് മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു. തോപ്പുംപടി മുണ്ടംവേലി സ്വദേശി ജോസഫ് വിനോബിനെ(42) യാണ് തലയ്ക്കും കൈയ്ക്കും വെട്ടേറ്റ നിലയിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സ്യത്തൊഴിലാളിയായ പ്രതി കൊല്ലം സ്വദേശി അതിൻഷാ എന്ന നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 7.25നായിരുന്നു സംഭവം. ഇരുവരും മത്സ്യബന്ധനബോട്ടിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഇന്നലെ വൈകിട്ട് ബോട്ടിൽ തിരികെ വരും വഴി ജോസഫും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായതായി പറയപ്പെടുന്നു. തുർന്ന് അതിൻഷായെ ജോസഫ് മർദ്ദിച്ചു. ഇതിന്റെ തുർച്ചയായി തുറമുഖത്ത് എത്തിയ ശേഷവും വാക്കേറ്റമുണ്ടായി. കയ്യാങ്കളിക്കിടെ അതിൻഷാ കത്തിയെടുത്ത് തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു.
തോപ്പുംപടി പൊലീസ് എത്തി ജോസഫിനെ കരുവേലിപ്പടിയിലെ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതിൻഷാ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |