
മൂവാറ്റുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ 75ന്റെ നിറവിൽ. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും സ്കൂൾ വാർഷികവും പൂർവവിദ്യാർത്ഥി സംഗമവും യാത്രഅയപ്പ് സമ്മേളനവും ഇന്ന് മുതൽ 10 വരെ നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാത്രി 7ന് തിരുവനന്തപുരം അജന്ത തിയറ്റേഴ്സിന്റെ നാടകം -വംശം ഉണ്ടായിരിക്കും. 8ന് രാവിലെ 10ന് സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂർവവിദ്യാർത്ഥികളായ വൈദികരുടെ നേതൃത്വത്തിൽ സമൂഹബലി.തുടർന്ന് സാംസ്കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ അദ്ധ്യക്ഷനാകും. കോതമംഗലം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മുൻ എം.എൽ.എ പി.സി.ജോസഫ്,സിനിമ താരം മനോജ് ഗിന്നസ്, കേണൽ ആസാദ് തുങ്ങിയവർ സംസാരിക്കും. 9ന് സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സജി പൗലോസ് അദ്ധ്യക്ഷനാകും. സിനിമാ താരം സാജു നവോദയ മുഖ്യാതിഥിയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ വിശിഷ്ടാതിഥിയുമാകും. സർവീസിൽ നിന്ന് വിരമിക്കുന്ന സംഗീത അദ്ധ്യാപകൻ സജി ചെറിയാന് യാത്രഅയപ്പ് നൽകും. വൈകിട്ട് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഇൻഡോർ സ്റ്റേഡിയം കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, പി.ജെ.ജോസഫ്, ആന്റണി ജോൺ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |