
മാന്നാർ: കുട്ടംപേരൂർ 1654-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2024-25 വർഷത്തെ വിദ്യാഭ്യാസ അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം 20ന് മുമ്പായി ബാങ്കിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വാർഷിക പൊതുയോഗത്തിൽവച്ചായിരിക്കും അവാർഡുകൾ വിതരണം ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |