വൈക്കം: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകണമെന്ന് കുട്ടനാട് സംരക്ഷണസമിതി ആവശ്യപ്പെട്ടു. അപ്പർകുട്ടനാട് മേഖലയിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിനാൽ കർഷകർ ബുദ്ധിമുട്ടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കുട്ടനാട് സംയുക്തസമിതിയുടേയും സംയുക്ത കായൽ സംരക്ഷണ സമിതിയുടേയും യോഗത്തിൽ സംയുക്ത കായൽ സംരക്ഷണ സമിതി കൺവീനർ കെ.എം.പൂവ് അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് സംയുക്തസമിതി ചെയർമാൻ കെ.ഗുപ്തൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ടി.റജികുമാർ, പ്രവീൺ.കെ മാഹൻ, കെ.കെ.മണിലാൽ, പി.സി.ബേബി, പി.കെ.വേണു, പി.സി.രാജേഷ്, സാബു നരിക്കുഴി, കെ.ശിവദാസൻ, ലേഖാകാവാലം, കെ.എൻ.വാസൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
