SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

ജോജോയുടെ​ ​കു​ടും​ബ​ത്തി​ന് സാന്ത്വന​മേ​കാ​ൻ​ ​യൂ​സ​ഫ​ലി​ ​വന്നു

Increase Font Size Decrease Font Size Print Page
s

പാലാ: അകാലത്തിൽ അന്തരിച്ച തന്റെ ജീവനക്കാരന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാൻ പ്രമുഖ വ്യവസായി എം.എ യൂസഫലി ഇന്നലെ ഉച്ചയ്ക്ക് രാമപുരത്ത് എത്തി. ഉച്ചയ്ക്ക് 12.30ഓടെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ അദ്ദേഹം ചിറകണ്ടത്തുള്ള പുത്തൻപുരയ്ക്കൽ ജോജോ ജേക്കബിന്റെ വീട്ടിലേക്കാണ് പോയത്. 26 വർഷത്തോളം ദുബായിയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ മാനേജരായിരുന്നു ജോജോ ജേക്കബ്.

നിനച്ചിരിക്കാത്ത നേരത്ത് രാമപുരം ടൗണിനെ വട്ടമിട്ട് പറന്ന് ഹെലികോപ്ടർ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് കൗതുകവും അമ്പരപ്പും നിറഞ്ഞ കാഴ്ചയായി. ഒന്നര മണിക്കൂറോളം ജോജോ ജേക്കബ്ബിന്റെ വീട്ടിൽ ചെലവഴിച്ച ശേഷം രണ്ട് മണിയോടെ യൂസഫലി മടങ്ങി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY