
അമ്പലപ്പുഴ:ദേശീയ പാതയിൽ പുന്നപ്ര കുറവൻ തോട് ജംഗ്ഷനിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഒരാഴ്ചയോളമായി കുഴി രൂപപ്പെട്ടിട്ട്. കുടിവെള്ള പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്. ബസ് സ്റ്റോപ്പിന് സമീപമുള്ള ഈ കുഴി അപകടങ്ങൾ ക്ഷണിച്ചു വരുത്തും. ബസിൽ നിന്ന് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ ഇരുചക്രവാഹനങ്ങൾ ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ കുഴിയിൽ വീണ് വലിയ അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് യാത്രക്കാരും പറയുന്നത്.അടിയന്തരമായി കുഴി അടച്ചില്ലെങ്കിൽ നിരവധി ഇരുചക്രവാഹനങ്ങൾ തെന്നി വീഴാൻ ഇടയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
