
അരൂർ: അരൂർ പഞ്ചായത്തിലെ തെരുവ് നായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെയപ്പ് നൽകി. മൂന്ന് ദിവസത്തെ പരിശ്രമത്തിലൂടെയാണ് തെരുവ് നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെയ്പ്പ് നൽകിയത്. ലൈസൻസുള്ള മൂന്ന് യുവാക്കളുടെ സഹായത്തോടെയായിരുന്നു നായ്ക്കളെ പിടികൂടൽ.തുടർന്ന് വെറ്ററിനറി ഡോക്ടർമാരായ രാജേഷ്, എൽ.എ.ആൻറണി എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവയ്പ്പ്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ, വൈസ് പ്രസിഡന്റ് മോളി ജസ്റ്റിൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് സഹായം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
