
മാന്നാർ: കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ നിന്ന് പ്രഥമാദ്ധ്യാപികയായി വിരമിക്കുന്ന അനില.ജി, സീനിയർ ക്ലാർക്ക് വി.രഘുനാഥൻ നായർ എന്നിവരുടെ യാത്രയയപ്പ് സമ്മേളനം ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എം.സുധൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രസിഡന്റ് വേണു കേശവ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ്, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്കുമാർ, ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പഴവൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീലാ കുമാരി.ജി,എസ്.ചന്ദ്രകുമാർ, പുഷ്പ സുനിൽ,ശോഭന സന്തോഷ്, പി.ടി.എ പ്രസിഡന്റ് വി.കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
