
ചെന്നിത്തല: തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭകൾ ആരംഭിച്ചു. നവോദയ അഞ്ചാം വാർഡിൽ പദ്ധതി രൂപീകരണ ഗ്രാമസഭ ചേർന്നു. 2026-27 വർഷത്തിൽ നടപ്പിൽ വരുത്താനുള്ള പദ്ധതികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനു സി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോഡിനേറ്റർ അനില പി.വി, സി.ഡി.എസ് മെമ്പർ ശോഭന അപ്പുക്കുട്ടൻ, എ.ഡി.എസ് സെക്രട്ടറി രാജി പി.വി എന്നിവർ പ്രസംഗിച്ചു. മുൻ എം.എൽ.എ എം.മുരളിയുടെ വേർപാടിൽ ഗ്രാമസഭ അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
