SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

സഞ്ചാരികളുടെ ഇഷ്ടയിടമായി നീണ്ടകരപാർക്കും ഗ്രാമവും

Increase Font Size Decrease Font Size Print Page
lkjkl

അരൂർ: ആലപ്പുഴയുടെ വടക്കേയറ്റത്ത് എഴുപുന്ന പഞ്ചായത്ത് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നീണ്ടകര പാർക്ക് വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി മാറിക്കഴിഞ്ഞു. എരമല്ലൂർ ജംഗ്ഷനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ, റോഡിന്റെ ഇരുവശങ്ങളിലും നോക്കത്താദൂരത്ത് പച്ചവിരിച്ചുകിടക്കുന്ന വയലുകൾ നീണ്ടകര ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.

ഗ്രാമത്തിന്റെ പ്രകൃതി ഭംഗി ഒട്ടും ചോരാതെ, നാട്ടുകാരുടെയും സന്ദർശകരുടെയും സൗകര്യം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പാർക്ക് കുടുംബസമേതം സമയം ചെലവഴിക്കാൻ അനുയോജ്യമായ ശാന്തസുന്ദര ഇടമാണ്.

മനോഹരമായ ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വിശ്രമമേഖലകൾ, ലഘുഭക്ഷണ സൗകര്യം എന്നിവയെല്ലാം ഇവിടെയുണ്ട്. വയലുകളിൽ നിന്ന് വീശിയെത്തുന്ന സന്ധ്യകാറ്റിനൊപ്പം സൂര്യാസ്തമയത്തിന്റെ ചുവപ്പും ഓറഞ്ചും നിറങ്ങൾ ആകാശത്ത് പടരുമ്പോൾ, നൂറുകണക്കിന് ആളുകളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. നഗരത്തിലെ തിരക്കിൽ നിന്നും ശബ്ദത്തിൽ നിന്നും മാറി, മനസിന് കുളിർമയും സന്തോഷവും നൽകുന്ന ചെറിയൊരു വിശ്രമ കേന്ദമാണ് നീണ്ടകര പാർക്ക്.

പൊലീസിന്റെ മേൽനോട്ടമുള്ളതിനാൽ കുടുംബസമേതം എത്തുന്നവർക്ക് ആശങ്കകളില്ലാതെ സമയം ചെലവഴിക്കാനാകും. സൗജന്യമായി എത്തിച്ചേരാനാകുന്ന ഈ ഇടം പ്രദേശവാസികൾക്കും മറ്റ് സഞ്ചാരികൾക്കും ഒരുപോലെ പ്രിയങ്കരമായി മാറിക്കഴിഞ്ഞു. 2022 ൽ ബ്രില്യയന്റ് വിൻ ഗ്രൂപ്പാണ് നീണ്ടകര പാർക്ക് നാടിന് സമർപ്പിച്ചത്.

ദേശാടനപ്പക്ഷികളുടെ ഗ്രാമം

ദേശാടനപ്പക്ഷികളുടെ സംഗമകേന്ദ്രമായും ഈ പ്രദേശം ശ്രദ്ധേയമാണ്. വിവിധ ദേശങ്ങളിൽ നിന്ന് എത്തുന്ന പക്ഷികൾ വയലുകൾക്ക് മുകളിലൂടെ പറന്നുചുറ്റുന്ന കാഴ്ച സന്ദർശകർക്ക് കൗതുകമാണ്. പുലർച്ചെ മുതൽ സന്ധ്യവരെ പക്ഷികളുടെ ചിറകടിയും കാറ്റിന്റെ മൃദുചലനവും മാത്രം കേൾക്കുന്ന നീണ്ടകര ഗ്രാമം, പുരാതന കേരളത്തിന്റെ ലാളിത്യവും ഗ്രാമ്യഭംഗിയും ഇന്നും ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY