
കുട്ടനാട്: കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതിലും ജലജീവൻ പദ്ധതി നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി ചമ്പക്കുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.സംസ്ഥാന കൗൺസിൽ അംഗം ഡി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.യുവമോർച്ച ജില്ലാവൈസ് പ്രസിഡന്റ് ഷംജിത്ത്, മണ്ഡലം പ്രസിഡന്റ് കെ.ജി പ്രസാദ്, ജനറൽ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അനൂപ് തെക്കേകര വാർഡ് അംഗം സി.ആർ. ആതിര, രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
