SignIn
Kerala Kaumudi Online
Thursday, 19 February 2026 12.44 AM IST

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ പിൽഗ്രിം സെന്ററും ഓഡിറ്റോറിയവും ഒരുങ്ങുന്നു

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടി രൂപ ചെലവിൽ പിൽഗ്രിം സെന്റും ഒരു കോടി രൂപ ചെലവിൽ ഓപ്പൺ എയർ ഓഡിറ്റോറിയവും ഒരുങ്ങുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം മന്ത്രി വി.എൻ.വാസവൻ വെള്ളിയാഴ്ച രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. പിൽഗ്രിം സെന്ററിന്റെ നിർമ്മാണം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായും ഉദ്ഘാടനം ചെയ്യും. ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ അരങ്ങേറുന്ന സ്റ്റേജും ഓപ്പൺ എയർ ഓഡിറ്റോറിയമായാണ് കൂടുതൽ സൗകര്യങ്ങളോടെ നിർമ്മിക്കുന്നത്.

ഇരു നിലകളിലായി 17300-സ്ക്വയർ ഫീറ്റിൽ പൂർത്തിയാക്കുന്ന പിൽഗ്രിം സെന്ററിൽ 9 ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ് താഴത്തെ നിലയിലുള്ളത് ഒന്നാം നിലയിൽ 11 ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ്. രണ്ടാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായ പ്രത്യേക ഡോർമെറ്ററികൾ, സ്റ്റോറേജ്, ടോയ്ലറ്റ് സംവിധാനങ്ങളുമുണ്ടാകും. ക്ഷേത്ര ദർശനത്തിന് ദൂരസ്ഥലത്ത് നിന്ന് എത്തുന്നവർക്ക് ഉൾപ്പടെ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള താമസം ഒരുക്കുന്നതിന്റെ ഭാഗമായാണ് പിൽഗ്രിം സെന്റർ നിർമ്മിക്കുന്നത്.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) നിർമ്മാണ ചുമതല.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY