SignIn
Kerala Kaumudi Online
Saturday, 25 April 2026 4.46 AM IST

മെഡി.കോളേജ് ഡോക്ടർമാരുടെ സമരം രോഗികളെ വലച്ചു

Increase Font Size Decrease Font Size Print Page
hospi

അമ്പലപ്പുഴ: മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. തിങ്കളാഴ്ചകളിലാണ് കൂടുതൽ ഒ.പികളും പ്രവർത്തിക്കുന്നത്.

അതിനാൽ പല ഒ.പികളുടെ മുന്നിലും രോഗികളുടെയും ബന്ധുക്കളുടെയും നീണ്ട നിര കാണാമായിരുന്നു. ശമ്പളപരിഷ്കരണ കുടിശിക ഉടൻ നൽകുക, പെൻഷൻ സീലിംഗ് പരിഷ്കരിക്കുക, മെഡിക്കൽ കോളേജുകളിൽ രോഗികളുടെ എണ്ണത്തിനനുസരിച്ച് നിയമനം നടത്തുക, മതിയായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചത്.

അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു, പോസ്റ്റ്മോർട്ടം പരിശോധനകൾ, അടിയന്തിര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.